Sunday, January 29, 2012

അബൂസബാഹിന്റെ അത്ഭുതവിളക്ക്

 അബൂസബാഹ് ഒരു സ്ക്കൂൾ കുട്ടിയാണ്.അത്രയൊന്നും പഠിക്കില്ല. എന്നാലും ഒരു നല്ല കുട്ടിയാണ്.അവന് രണ്ട് കൂട്ടുകാരുണ്ട്.ഞാനും ഫായിസും.ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.ഒരു ദിവസം ഫായിസിന് ഒരു നിധി മാപ്പ് കിട്ടി.ഞങ്ങൾ നിധി തേടി നടന്നു.അങ്ങനെ നടക്കുമ്പോൾ എനിക്ക് ഒരു മോതിരം ലഭിച്ചു.അതിൽ നിറയേ പൊടിയായിരുന്നു.ഞാൻ അത് തട്ടിക്കളഞ്ഞു.അതു തലോടിയപ്പോൾ ഭൂമികുലുങ്ങാൻ തുടങ്ങി.ഒരു ചുവപ്പുനിറത്തിലുള്ള പുകവന്നു.ചുവന്നനിറമുള്ള അമൂല്യമായ രത്നങ്ങൾ പതിച്ച കിരീടം,ആർക്കുമില്ലാത്ത വജ്ര മാലകൾ,രത്നങ്ങൾ പതിപ്പിച്ച വളകൾ,അറ്റം വളഞ്ഞ മരതകപ്പാദുകങ്ങൾ,എന്നിവയണിഞ്ഞ് മഞ്ഞ് പോലെ വെളുത്ത ശരീരമുള്ള ഒരു ഭൂതം ഹുസൂർ എന്നു വിളിച്ച് മുന്നിൽ വന്നുനിൽക്കുന്നു.ഞങ്ങൾ അമ്പരന്നു.ഭൂതം ഞങ്ങളോട് പറഞ്ഞു'വിളക്കു വേണ്ടേ'ഞങ്ങൾക്കപ്പോഴാണ് നിധിയുടെകാര്യം ഓർമവന്നത്.ഞങ്ങൾ ഭൂതത്തോട് ചോദിച്ചു നിധിയല്ലേ വിളക്കല്ലല്ലോ.ഭൂതം ഞങ്ങളോട് വിളക്കല്ലേ നിധി എന്നു പറഞ്ഞ്  ചിരിച്ചു.ഞങ്ങൾക്കപ്പോൾ അത്ഭുതം തോന്നി.ഞങ്ങൾ യാത്ര തുടങ്ങി.നീണ്ട യാത്രയ്ക്കൊടുവിൽ മാപ്പിൽ കാണിച്ചതുപോലെ ഒരു ഗുഹ! സബാഹിന് സന്തോഷമായി.'ഹായ്,ഗുഹയെത്തി'ഫായിസും സന്തോഷം കൊണ്ട് തുള്ളിച്ചാടി.ആരെയും ഊതി വീഴ്ത്താനുള്ള കഴിവ് ഫായിസിനുണ്ട്.ഗുഹതുറക്കണമെങ്കിൽ ഗുഹയ്ക്കു കാവൽ നിൽക്കുന്ന മല്ലനെ മല്ലയുദ്ധത്തിൽ തോൽപ്പിക്കണം.മല്ലൻ ആദ്യം ഫായിസിനെ വിളിച്ചു.കരുത്തനായ മല്ലനെകണ്ട്ഫായിസ് പേടിച്ചു വിറച്ചു.മല്ലൻ ചാടിയതും ഫായിസ് ഊതി.മല്ലൻ നിലത്തു വീണു.'അവന്റെ കാറ്റുപോയെന്നു തോന്നുന്നു'സബാഹ് സന്തോഷത്തോടെ പതുക്കെപ്പറഞ്ഞു.ഞാനാണ് ആദ്യമായി  ഗുഹയിൽ കാലുകുത്തിയത്.പിന്നെ സബാഹും ഫായിസും.നിധി കാണാവുന്ന അകലത്തിൽ!പെട്ടെന്നാണ് ഒരു ജിന്ന് മുന്നിൽ വന്നു നിന്നത്.ജിന്നിന്റെ ചോദ്യത്തിനു ശരിയുത്തരം പറഞ്ഞാലേ നിധികിട്ടുള്ളു.ജിന്ന് ആദ്യത്തെ ചോദ്യം ചോദിച്ചു'നിന്റെ കൈയ്യിലെ മാപ്പ് വരച്ചതാരാണ്'.സബാഹ് പറഞ്ഞു'നീതന്നെ അല്ലാതാര്'ജിന്ന് മറഞ്ഞുപോയ്.സബാഹ് വേഗം പോയി സ്വർണദീപമെടുത്തു. അപ്പോൾ അതിലെ എണ്ണ നിലത്തുവീണു.അതുകാര്യമാക്കാതെ സബാഹ് വിളക്കു തലോടി.
                                                  (to be continued.........)