Friday, October 7, 2011

കുട്ടാപ്പിയും കുട്ടിഭൂതവും

കുട്ടാപ്പി സങ്കടത്തിലാണു.  ഒരു പാവം കുട്ടിയാണ് അവൻ. ഒരു ഗ്രാമത്തിലാണ് താമസം.കുട്ടാപ്പിയുടെ കൂടെ ക്കളിക്കാൻ ആരും ഇല്ല.അവൻ ഒരൊറ്റക്കുട്ടിയാണ്.ഒരു ദിവസം അവൻ ഒരു സ്വപ്പ്നം കണ്ടു.ഒരു മാലാഖ അവനോട് പറഞ്ഞു 'നിനക്കൊരു പുതിയ ചങ്ങാതിയെക്കിട്ടും'.കുട്ടാപ്പി മാലാഖ പറഞ്ഞതു കേട്ട് പുതിയ ചങ്ങാതിക്കായി കാത്തിരുന്നു.മണിക്കൂറുകൾ കാത്തിരുന്നു പക്ഷേ ആരും വന്നില്ല.കുട്ടാപ്പിയുടെ ക്ഷമ കെട്ടു.അവൻ കൂട്ടുകാരനെ തിരഞ്ഞു നടത്തം തുടങ്ങി.കാട്ടിലെത്തി.കാട്ടിലെ മരങ്ങൾക്കിടയിലൂടെ നടന്ന് കൂട്ടുകാരനെ തിരഞ്ഞു.പെട്ടെന്ന് അവനെ പുറകിൽ ആരോ വിളിച്ചു"ചങ്ങാതി എന്നെ രക്ഷിക്കൂ".കുട്ടാപ്പി തിരിഞ്ഞുനോക്കി.മരത്തിനു ചുവട്ടിൽ   ഒരു കുപ്പി. അവൻ ആ കുപ്പി എടുത്തു നോക്കി.അതിനുള്ളിൽ ഒരു കുട്ടി.കുട്ടാപ്പി കുപ്പി തുറന്നു.കുപ്പി തുറന്നപ്പോൾ കുപ്പിയിൽ നിന്ന് വെള്ള പ്പുക വന്നു.കുട്ടാപ്പി അമ്പരന്നു.അതിൽ നിന്ന് ഒരു കുട്ടിഭൂതം ഇറങ്ങി വന്നിട്ട് പറഞ്ഞു"അങ്ങു കൽപ്പിച്ചാലും നാഥാ". കുട്ടാപ്പിക്കു വളരേ സന്തോഷമായി.കുട്ടാപ്പിക്ക് സ്ക്കൂളിൽ പോകാൻ നല്ല ഇഷ്ടമായിരുന്നു പക്ഷേ അവന്റെ സ്ക്കൂൾ പഠിപ്പ് ദാരിദ്ര്യത്താൽ മുടങ്ങി.കുട്ടാപ്പി ഭൂതത്തോട് ആദ്യമായി തന്റെ അച്ഛനു കുറച്ചുപണം ലഭ്യമാക്കണമെന്ന് പറഞ്ഞു.കുട്ടാപ്പി വീട്ടിലെത്തിയപ്പോൾ കുട്ടാപ്പിയുടെ അച്ഛൻ അവനോട് പറഞ്ഞു"മോനേ ഞാൻ നിന്നെ നാളെത്തന്നെ സ്ക്കൂളിൽ ച്ചേർക്കാം"കുട്ടാപ്പി അമ്പന്ന്നില്ല.അവനു കാര്യം മനസ്സിലായി.അതിനുശേഷം കുട്ടാപ്പിക്ക് കുറേ കൂട്ടുകാരുണ്ടായി.കുട്ടാപ്പി താമസം പട്ടണത്തിലേക്ക് മാറ്റി.അങ്ങനെ കുറെനാൾ സുഖമായി കഴിഞ്ഞു.ഒരു ദിവസംകുട്ടാപ്പി ഒരു ഡാൻസ് റിയാലിറ്റിഷൊ കാണുകയായിരുന്നു.അതിൽ ജയിക്കുന്നവർക്ക് ഒരു കോടി രുപയുടെ വില്ല സമ്മാനമായി കിട്ടുമെന്ന് അവതാരക പറയുന്നതു കേട്ട്കുട്ടാപ്പി ഭൂതത്തോട് പറഞ്ഞു "എനിക്ക് ആ റിയാലിറ്റിഷൊയുടെ ജേതാവാവണം"എന്ന് .ഒരു വർഷത്തിനുള്ളിൽ കുട്ടാപ്പി ഒരു റിയാലിറ്റിഷോ ജേതാവായി.പിന്നെ കുട്ടാപ്പിക്ക്അനേകം ആരാധകരേയും പുതിയ ഒരു വീടും കിട്ടി.കുറേ വർഷങ്ങൾക്ക് ശേഷം കുട്ടാപ്പിവലുതായി ഒരു ഇരുപതു വയസ്സുകാരനായപ്പോൾ കുട്ടാപ്പി പേരുമാറ്റി ഹരിദാസ് എന്നാക്കി.അവന്റെ ബുദ്ധിയും ഒപ്പം ശത്രുക്കളും വളർന്നു.ഒരുദിവസം അവൻ റോഡിലൂടെ നടന്നു വരുമ്പോൾ ശത്രുക്കൾ അവനെ കൊല്ലാൻ ശ്രമിച്ചു.  ഭൂതം വന്ന് അവനെ രക്ഷിച്ചു.പെട്ടെന്ന് എവിടെനിന്നോ അമ്മയുടെ ശബ്ദം കേൾക്കുമ്പോലെ തോന്നി.അപ്പോൾ അവന്റെ കാഴ്ച്ച മങ്ങി.എല്ലാം ഇരുണ്ടു.പിന്നെയാണ് അവനുമനസ്സിലായത് അത് വെറുമൊരു സ്വപ്പ്നമാണെന്ന്.